പുതിയ തുടക്കം
പുതിയ തുടക്കം
നിശ്ചലമാം ജലധിയിലൊരിക്കലുമുത്സാഹം
നൽകുന്നില്ല ..
കുതിച്ചൊഴുകും ജലപാതത്തിന്റെ
കാര്യമൊന്നു വേറെതന്നെ .
ഓരോ തവണയുമോരോ പുതിയ പ്രഭാതവും
ഓരോ വഴിത്തിരിവുകളും
പുതിയ ആകാശവും പുതിയ തുടക്കവും ആവശ്യമാണ്
കുറച്ചു മുഖങ്ങളാൽ ലോകം നിപതിച്ചു ചുരുങ്ങുന്നുവല്ലോ
കുറച്ചെങ്കിലും ഉണ്ടെങ്കിലെന്തു വിസ്തരിച്ചു പരിവർത്തനം അനിവാര്യം
നിലച്ച പദചലനങ്ങളിൽ നിന്നും ലക്ഷ്യം സാധൂകരിക്കയില്ലല്ലോ .
പതുക്കെയെങ്കിലും അല്പം വേഗത അനിവാര്യം
അതെ, പുതിയ ആകാശവും
പുതിയ തുടക്കവും ആവശ്യമാണ്
ജീ ആർ കവിയൂർ
21 04 2022
Comments