दिल की चोटों ने कभी चैन से रहने ना दिया जब चली सर्द हवा मैंने तुझे याद किया മസറൂർ അൻവറിന്റെ ഗസൽ പരിഭാഷ

दिल की चोटों ने कभी चैन से रहने ना दिया 

जब चली सर्द हवा मैंने तुझे याद किया 

മസറൂർ അൻവറിന്റെ ഗസൽ പരിഭാഷ

ഹൃദയ മുറിവുകൾ ഒരിക്കലുമെന്നെ ശാന്തിയോടെ ജീവിക്കാൻ അനുവദിക്കുന്നില്ല

ഞാനോർക്കുന്നു നിന്നെ , ഒരു കുളിർക്കാറ്റായ്
പുഷ്പവൃഷ്ടിക്കുന്നിത്

ഞാനൊരിക്കലും ദുഃഖിക്കുന്നില്ല  ഇങ്ങനെയാണോ നീ എൻ ഹൃദത്തെ ഇല്ലാതാക്കിയത്

ഞാൻ ദുഃഖിക്കുന്നു നീ വളരെ സമയമെടുത്തു അതിനെ നശിപ്പിക്കാൻ

പിന്നീട് ഞാൻ പറയാമാ കഥ ഇങ്ങനെയാണോ എന്നിൽ വേദന നീ എനിക്ക് തന്നത്

ഞാൻ പറയാം പിന്നീട് ആ കഥ ഇങ്ങനെയാണോ ഒരാൾ എന്റെ ഹൃദമുടച്ചത്

എന്നിട്ടുമിങ്ങനെ പരസ്യമായി എന്നോട് ചോദിക്കരുത്
എങ്ങിനെ ആണോ എന്റെ ഹൃദയത്തെ കവർന്നതെന്ന്

നിന്റെ പേരു വരും , ഞാനാ കഥ പിന്നീട് പറയാം

വെറുപ്പിന്റെ അമ്പുകൾ ഞാൻ എൽക്കുന്നു സുഹൃത്തുക്കളുടെ നഗരത്തിൽ

ഞാനാ കഥ പറയാം ആരൊക്കെ ഞാൻ വിളിച്ചെന്നു പിന്നിടായ്

ഞാൻ എന്തു പറയാൻ ഈ പ്രണയത്തിന്റെ പേരിൽ ഉള്ള കളികളെ ഈ വിശ്വസതയുടെ വീഥികളിൽ

ഞാൻ പിന്നീട് പറയാം ഇതിൽ ആരു ജയിച്ചു ആരു തോറ്റെന്ന്

ഞാനത് പിന്നീട് പറയാം ആരാണോ എനിക്ക് വേദന സമ്മാനിച്ചത്

ഞാനത് പിന്നീട് പറയാമക്കഥ ആരാണോ  ഒരുവൻ എന്റെ ഹൃദയത്തെ മുറിവേല്പിച്ചുടച്ചത്

രചന മസറൂർ അൻവർ
പരിഭാഷ ജീ ആർ കവിയൂർ
09 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “