ഗാനം

ഗാനം 

നിന്നിൽനിന്നേറെ അകലെയായ് ഞാനിന്ന്
ഒരുപാടുദൂരം അലഞ്ഞിടുന്നു
രണ്ടു ചുവടുകൾ വച്ചിടാനാവാതെ
ക്ഷീണിതനായി ഹോ കഷ്ടംഇന്ന് 

ഞാനെൻ മനസോട് പലവട്ടം ചൊല്ലി
എല്ലാർക്കും ലഭിക്കുന്നതല്ല ഭാഗ്യം
പൂക്കളെകയ്യേൽക്കാൻ ഞാൻ ഭയപ്പെട്ടുപോയ് 
പ്രസൂനങ്ങൾ ഒരുപാടു തടഞ്ഞിട്ടും മുള്ളുകൾ
എൻ കൈകളിൽ മുറിവുകൾ ഏൽപ്പിച്ചല്ലോ(നിന്നിൽ )

ഇന്നലെ നിന്നെ ഞാൻ പൊടുന്നനെ കണ്ടപ്പോൾ
പൗർണമി കരിമ്പടം പുതച്ചിരുന്നോ
നീ തന്ന സമ്മാനത്തൂലികയാലിതാ
എഴുതുന്നീ ഗാനം നിനക്കായിതാ
ഒരിക്കലും ആശയംകിട്ടാത്ത കടങ്കഥ
കൂടെ നടന്നു നീ എനിക്ക് നൽകി
കെട്ടുകൾ ഒന്നായ് അഴിക്കാൻ ശ്രമിക്കുമ്പോൾ
മുറുകുന്നു വീണ്ടും കടുംകെട്ടുകൾ(നിന്നിൽ )

എന്നുടെ തനുവും മനവും എന്നും കണ്ണാടി പോലായിരുന്നുവല്ലോ 
എന്നിട്ടുമെന്തെയീ കല്ലുസമാനമാം
മഹലുമായ് പൊരുത്തമായ് നീ കഴിവു
ശക്തമാം കാറ്റും മഴയുമേറ്റിട്ടുമെന്തെ 
മനസു മടിയാതെ പിടിച്ചു നിന്നു
നീ മാനത്തു പട്ടം പറത്തി നിന്നു
ചൊരിമണലിൽ തീർത്ത കളിവീടുകളെല്ലാം 
നോക്കി നിൽക്കേ നിലം പൊത്തിടുന്നു 
വീണ്ടും പ്രതീക്ഷതൻ ഗോപുരമുണ്ടാക്കി
കാത്തിരുന്നീടുംഞാൻ നിനക്കുവേണ്ടി (നിന്നിൽ )

ജീ ആർ കവിയൂർ
03 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “