വസന്തോത്സവം (ഗസൽ)
വസന്തോത്സവം (ഗസൽ)
അവളുടെ അധരങ്ങൾ സ്വർഗ്ഗകവാടത്തിലേക്കുള്ള തീർഥാടനം
അവളുടെ മിഴികളിലെ തിളക്കം
പഥികനു വഴിവിളക്കിൻ സാമീപ്യം
അവളുടെ മൗനം എന്നിൽ നിലാവു വിരിയിച്ചു
തൂലികയിൽ വിരിഞ്ഞു അക്ഷര മലരിന്റെ
ചാരു ഗന്ധം
ഓരോ അംഗചലനവും എന്നിൽ ഉണർത്തി
അനുരാഗ ഗാസലിന്റെ പല്ലവികൾ
അവളുടെ അളകങ്ങൾ പുളകം കൊള്ളിച്ചു
അറിയാതെ എൻ മനം അനുഭൂതിതൻ
ലാസ്യത്തിൽ വാക്കിൻ ബാലത്താൽ
ലഹരിയാൽ വസന്തത്തിൻ തേരേറിയല്ലോ
അവളുടെ അധരങ്ങൾ സ്വർഗ്ഗകവാടത്തിലേക്കുള്ള തീർഥാടനം
അവളുടെ മിഴികളിലെ തിളക്കം
പഥികനു വഴിവിളക്കിൻ സാമീപ്യം
ജീ ആർ കവിയൂർ
26 04 2022
Comments