ചക്കുളത്തു കാവിൽ വാഴും അമ്മേ ശരണം

ചക്കുളത്തു കാവിൽ വാഴുമമ്മേ ശരണം 
       
മമമനമിതിലെന്നു മായിക്കുടികൊള്ളുമംബികേ !
മാഹേശ്വരി രൂപ 
മായി
മമ താപമകറ്റണേ !
 പരമേശ്വരി .....
മധുകൈടഭഭഞ്ജിനീ മഹേശ്വരി !
 മലർമകളാം ദേവി യേയുംമനുജാതി വണങ്ങിടും !

 ചക്കുളത്തു കാവിലായ് വാഴുമെന്റെയംബികേ ! 
അമ്മേ ശരണം പൊന്നു തായേ ജഗദംബികേ !

ഓങ്കാര രൂപിണിയെയാത്മ പ്രകാശിനിയെ ! 
ഒഴിയ്ക്കുകെന്നഹന്തയൊക്കെ ജഗജ്ജനനീയംബി കേ !
ഓർത്തൂഭജിപ്പവർ തൻ മോക്ഷ പ്രദായിനിയെ
ഒരു കാലം വേടനങ്ങു ലഭിച്ചോരു പുണ്യമേ  !

ഓർക്കുകിന്നു മെത്ര ധന്യമമ്മതന്റെ മായകളും !
കരുണാമയിയെന്റെയമ്മ കൃപയെന്നിൽ ചൊരിയണേ !
അമ്മേ ശരണം ദേവി ദേവീ ശരണം ! ശരണം !
 ചക്കുളംകാവിൽ വാഴുമെന്റെയമ്മ തൻ ശരണം  !

തിന്മയേയുമഗ്നിയെന്നുമേവിഴുങ്ങിയന്നു തന്നെ 
നന്മതന്റെയാധിപത്യമിന്നു തന്നെ നൽകിടുന്നു ! കാർത്തികയ്ക്കു തിന്മ നീക്കി നന്മ നല്കിസ്തംഭമതിൽ
അഗ്നി തന്റെപ്രോജ്വലത്താൽ ലോകനന്മയേകിടുന്നു !

ദുർഗയായ വിഗ്രഹത്തെയെന്നുമെന്നുംപൂജ ചെയ്തു
അമ്മ ധർമ്മപത്നിമാരെ പീഠമതിലങ്ങിരുത്തി !
 നാരീപൂജയെന്ന തത്വമൊക്കെയും നടത്തിടുന്നു !
അമ്മയായ ചക്കുളത്തുകാവിലമ്മയെന്റെയമ്മ !

അന്നമെന്നും നൽകിടുന്നൊരന്നപൂർണ്ണയായ ദേവി
പൂർണമായി വന്നിതെന്റെ സങ്കടവും തീർത്തിടേണെ !അമ്മ തന്റെ പൊൻകലത്തിലിന്നു തന്നെ നൽകിടുന്ന
അന്നവും ഭുജിച്ചനുഗ്രഹിച്ചിടേണമംബികേ !
     
ജീ ആർ കവിയൂർ
19 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “