चुपके चुपके रात दिन आँसू बहाना याद हैഹിന്ദി ചിത്രം നിഖാഹ്രചന ഹസ്രത്ത് മോഹാനിയുടെഗസൽ പരിഭാഷ

चुपके चुपके रात दिन आँसू बहाना याद है

ഹിന്ദി ചിത്രം നിഖാഹ്
രചന ഹസ്രത്ത് മോഹാനിയുടെ
ഗസൽ പരിഭാഷ

പതുക്കെ പതുക്കെ രഹസ്യമായി
രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2)

ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ
പതുക്കെ പതുക്കെ രഹസ്യമായി
രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2)

കരുതുന്നു ഞാനിന്നും അവൾ അവളുടെ
മുഖപടമാം പറുദ പെട്ടെന്ന് വലിച്ചു താഴ്ത്തുകയില്ലയെന്നു (2)

ഞാനിപ്പോഴുമോർക്കുന്നു നീ നിന്റെ
വസ്ത്രാഞ്ജലമാം ദുപ്പട്ടയാൽ
മുഖമറച്ചുവെല്ലോ

ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ
പതുക്കെ പതുക്കെ രഹസ്യമായി
രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2)

മദ്ധ്യാന വെയിലിൽ ഞാൻ
നിന്നെ വിളിച്ചപ്പോൾ (2)
ഞാനിപ്പോഴുമോർക്കുന്നു നീ
നഗ്ന പാദയായ് മട്ടു പാവിലൂടെയോടി
വന്നതില്ലേ (2)

ഇന്നുമോർമ്മിക്കുന്നാ പ്രണയാതുരമാം ദിനങ്ങളുടെ കുളിരിമ
പതുക്കെ പതുക്കെ രഹസ്യമായി
രാപകലില്ലാതെ കണ്ണുനീർ ഒഴുക്കിയതുയിന്നുമോർമ്മവന്നു( 2)

ഹിന്ദി ചിത്രം നിഖാഹ്
ഗസൽ രചന ഹസ്സൻ കമാൽ
പരിഭാഷ ജീ ആർ കവിയൂർ
16 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “