മൗന നൊമ്പരം
മൗന നൊമ്പരം
മൗനമാർന്ന ചുണ്ടിണകളും
മിഴികൾ ഉദാസിനമാർന്നതും
ചോദിക്കരുതെയെൻ
വിരഹ ദുഃഖമെത്രയെന്നത്.
ശ്രദ്ധാഞ്ജലിയുടെ പൂക്കളർപ്പിക്കുന്നു
നിനക്കുയങ് സ്വർഗ്ഗത്തിലായിട്ട്
തോന്നുന്നുവല്ലോ നീയിവിടെയൊക്കെ
ഉണ്ടെന്ന സാമീപ്യ സുഗന്ധമറിയുന്നുണ്ടല്ലോ
ജന്മജന്മാന്തര പാതയിലിനി കണ്ടുമുട്ടുമോ
ജനിമൃതികൾക്കിടയിലെ അല്പസമയങ്ങളിൽ
എന്തെയറിയാതെ പോയതെന്നറിയില്ലല്ലോ
വിധിയിതു അരാലും മായിക്കാനാവതില്ലല്ലോ
മൗനമാർന്ന ചുണ്ടിണകളും
മിഴികൾ ഉദാസിനമാർന്നതും
ചോദിക്കരുതെയെൻ
വിരഹ ദുഃഖമെത്രയെന്നത്.
ജീ ആർ കവിയൂർ
17 04 2022
Comments