വരും പരാജയപ്പെട്ടു നോക്കാം
വരും പരാജയപ്പെട്ടു നോക്കാം
ഇങ്ങനെ ഭാവനയിലൊന്നു
നോക്കി കാണാൻ ശ്രമിക്കാം,
ജയിച്ചിട്ടല്ല ഒന്നു തോറ്റു നോക്കാം
എന്തെന്നാൽ ഓരോ ഓഹരിയും
സ്വന്തമായിട്ടുണ്ടെങ്കിൽ,
മറ്റുള്ളവരേ വിജയിപ്പിക്കുവാനുള്ള
സ്വപ്നവുമുണ്ടായാൽ!
ഓരോ പ്രാവശ്യവുമെന്തെങ്കിലും ലഭിക്കുവാനായുള്ള ശ്രമം വേണോ?!
വരികയീപ്രാവശ്യം ഒന്ന് വിട്ടു പിടിച്ചു നോക്കാം
ജയിച്ചിട്ടില്ല.
തോറ്റു. നോക്കാമിനിയും
ഓരോശ്രേയസ്സിനും ജയവുമുണ്ടാവണം.
കൈകളിൽ അധികാരവും തലയിൽ കിരീടവും വേണം,
എന്നാൽ ചിലപ്പോൾ പരാജയം ഉണ്ടാവാം
സഹർഷം സ്വീകരിച്ചീടാം
പ്രതിസ്പർദ്ധയെന്തിന്?
ആദ്യം ചവിട്ടി നിൽക്കുന്നത്
ചവിട്ടും മെത്തയിൽ തന്നെ
ഒരു പ്രാവശ്യമൊന്നു പിറകോട്ടു
കാൽവച്ചു നോക്കാം
ജയിച്ചിട്ടല്ല ഒന്നു തോറ്റു നോക്കാം വരിക
ഞാനൊരോസ്വാദും അറിഞ്ഞിട്ടുണ്ട്.
ജയിച്ചിട്ടല്ല പരാജയമടഞ്ഞു മാണ് പഠിച്ചത്.
ചിലപ്പോൾ ചിലതു കൈയ്പ്പാർന്നവയെങ്കിലും
പല രുചികളുടെയും സ്വാദേറും. നഷ്ടപ്പെട്ടു പലതെങ്കിലും
ചിലരെങ്കിലുമൊപ്പമുണ്ടെന്നതോന്നലുണ്ടാവുമല്ലോ!
എന്തിനു തേടുന്നു എപ്പോഴും ജയത്തിൽപിന്നാലെ
വരും തേടാം
ചിലപഴയ പേടകങ്ങളിലായി
പഴയ ചിലതിൽ പുതിയ സന്തോഷം തേടാം...
ജയിച്ചട്ടല്ല പരാജയപ്പെട്ടും
നോക്കാം,
ജയിച്ചിട്ടില്ല. പരാജയപ്പെട്ടും ആവാം.
രചന ജീ ആർ കവിയൂർ
29 04 2022
Comments