മാറിയെങ്കിൽ !
മാറിയെങ്കിൽ !
തനു നിന്റെ രാധികയായ് മാറുകിൽ !
മനം എന്റെ കണ്ണനായ് മാറുമല്ലോ ?!
എൻ ചുണ്ടുകളിൽ മുരളികയായ് നീ മാറുമെങ്കിൽ !
ലോകംമുഴുവൻ വൃന്ദാവനമായ് മാറുമല്ലോ ?!
നീ സ്വരമായ് മാറുകിൽ രാഗമായ് ഞാൻ മാറുമല്ലോ ?!
നീ വർണ്ണമായി മാറുകിൽ ഞാൻ വർണ്ണ ചിത്രമായി മാറുമല്ലോ ?!
നീ ദീപാവലിയായ് മാറുമെങ്കിൽ ഞാനൊരു തിരി നാളമായ് മാറുമല്ലോ ?!
നീ തപസാകുകിൽ ഞാൻ വൈരാഗിയായ് മാറാം !
കണ്ണുകളിൽ നിദ്രയായ് മാറുവാൻ കഴിഞ്ഞെങ്കിൽ
എൻ കണ്ണുകൾക്കു കുളിരും വിശ്രവുമാകുമല്ലോ !
നീ പിണങ്ങി നോക്കുക ഞാൻ നിൻ പിണക്കം മാറ്റാമല്ലോ !
നീ പൊട്ടിവീണുടയുകിൽ
നിന്നെ ഞാൻ ചേർത്തുവച്ചീടാo !
നിഷ്കളങ്കനെങ്കിലുമത്രയ്ക്കില്ല !
കൈവിട്ടു പോകുകിൽ വിയ്ക്കുകയില്ല നിന്നെ ഞാൻ !
എൻ ഹൃദയമിടിപ്പുകളുടെ മിടിപ്പുകളെ
ചേർത്തു വച്ചീടുകിൽ !
എല്ലാമൊന്നായി തോന്നുമല്ലോ ?
ഹൃദയത്തിൻ കൂട്ടിലായ് വളർത്തി നോക്കുകിൽ !
സ്വയം ഒന്നു സ്‌പടികക്കുപ്പിയിൽ ശരീരം കുളിർ കോരുമല്ലോ !
എൻ കണ്ണിലെ ജലമൊന്നൊഴിച്ചു നോക്കുകിൽ !
ഒരു മഴത്തുള്ളിയായ് പെയ്തൊഴിഞ്ഞീടുക !
ഇല്ലയെങ്കിൽ !
വസന്തത്തിനു നാണത്താൽ തലകുനിയ്ക്കേണ്ടി വരുമല്ലോ ?!
തനു നിന്റെ രാധികയായ് മാറുകിൽ
മനമെന്റെ കണ്ണനായ് മാറുമല്ലോ
എൻ ചുണ്ടുകളിൽ മുരളികയായ് നീ മാറുമെങ്കിൽ
ലോകംമുഴുവൻ വൃന്ദാവനമായ് മാറുമല്ലോ ?!
ജീ ആർ കവിയൂർ
09 04 2022
Comments