എന്നെ നഷ്ടമായിട്ടു എന്തു തോന്നുന്നു

എന്നെ  നഷ്ടമായിട്ടു എന്തു തോന്നുന്നു

നഗരം എരിയുകയായിരുന്നു
എവിടേയോ പ്രണയവ്യാപാരം 
നടക്കുന്നു ഹൃദയങ്ങൾ അടുക്കി
പെറുക്കി കൂട്ടിയിട്ടുണ്ടായിരുന്നു

ഏതു കൊട്ടാരത്തിൻ പടികെട്ടുകൾ
കയറിക്കൊണ്ടിരുന്നു മെല്ലെയറിയില്ല 
ഗ്രാമവും ഇടവഴികളും വിട്ടുവന്നിരുന്നു പട്ടണത്തിലെ ഉയരങ്ങളുയർന്നു നിന്നു 

ശ്വാസം മുട്ടുന്ന പോലെ എല്ലായിടത്തും
വ്യക്തമാക്കാത്ത പുകമറകൾ നിറഞ്ഞിരുന്നു
എന്താണെന്നറിയുന്നില്ലാരും അതിനെ കുറിച്ചു
കാര്യമാക്കുന്നില്ല താനും , എന്താണ് നീ എല്ലാം സമ്പാദിച്ചിട്ട്, എന്നെ നഷ്ടപ്പെട്ടിട്ടു എന്തു നേടി

അങ്ങിനെയാണ് അരുതാത്തതൊക്കെ
ചെയ്തവർക്ക് മറ്റു പലതിനോട്  ഒരു പുച്ഛം
ഇന്നു ലോകത്തിനു കല്ലും സ്വർണ്ണമായി തോന്നുന്നു , കാലത്തിനൊപ്പം നടന്നില്ലെങ്കിൽ
പലതും നഷ്ടമായി എന്നു തോന്നും

ജീ ആർ കവിയൂർ
06 04 2022



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “