മൂകാംബികാ ദേവി വരമരുളൂ...!

മുപ്പത്തി മുക്കോടി ദേവകൾ വാഴ്ത്തുന്ന
മുപ്പാരിനെന്നുമഭയമ്മേ !
മൂകാസുരനെഹനിച്ചവളേയമ്മേ !
മൂകാംബികാ ദേവി വരമരുളൂ...!

സൗപർണികാതീരദേശ നിവാസിനി !
സുന്ദരി ! സുഭഗയാം സുഖദായിനി !
ശ്രീശൈല വാസിനി! ശ്രീലക്ഷ്മിയന്നു നീ 
ശ്രീശങ്കരൻ താനു ദർശനം നൽകിയോൾ !

വാഗ്ദേവതേയമ്മ വാണരുളേണമേ !
നീയെൻവിരൽത്തുമ്പിലെന്നുമെന്നും !
 വരികളായ് 
വരമരുളുന്നോരു പുണ്യമേ !
 അമ്മേ മഹേശ്വരി കാത്തിടേണേ ! 

വാരിധിയൊളവും ദുഃഖങ്ങളുള്ളോരു
പൈതലാമെന്നെ നീ രക്ഷിയ്ക്കണേ !
മൂകാംബികയാകുമെന്റേ ഭഗവതി !
എന്നുടെ നാവതിൽ വന്നിടേണേ !
നൽവരം നീയിന്നു തന്നീടണേ !

ജീ ആർ കവിയൂർ
26 04 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “