വിസ്മൃതിയിലെ പ്രണയം
വിസ്മൃതിയിലെ പ്രണയം
ഹൃദയത്തിന്റെ എഴുതാത്ത താളുകൾ വിടർത്തി വെച്ചു വന്നു നിൽക്കുന്നിതാ
പനിനീർ പുഷ്പ ഗന്ധവുമായി കാറ്റ്
പനിമതി പെയ്യും നേരം മുറ്റത്ത്
ഓർമ്മകളുടെ വാക്കുകളൊക്കെ തിരഞ്ഞുകൊണ്ട് എഴുതുന്നു
എഴുതാതെ പോയൊരു സ്നേഹത്തിൻ മൊട്ടുപോലെ ഇനിയും അക്ഷരങ്ങളെ
കനവിലൊ നിനവിലാ എന്നറിയാതെ
കൺപോളകളിൽ ഉറക്കം വരാതെ
കവിത അവൾ മാടിവിളിക്കുന്നു
മൗനമൊടെ നിൻ വരവോടെയായ്
ഗ്രീഷ്മത്തിലും ചില്ലകൾ കളിയാടി
ശിശിരത്തിൻ തണുവുമായി വന്നവൻ
സമ്മാനിച്ചു വസന്തത്തിൻ സന്തോഷം
വീണ്ടും മറവിയുടെ ഭിത്തിയിലൊഴുകി പ്രണയം
ജീ ആർ കവിയൂർ
05 04 2022
Comments