तू मेरी ज़िंदगी हैतू मेरी हर ख़ुशी हैമേഹന്ദി ഹസ്സന്റെ ഗസൽ പരിഭാഷ

तू मेरी ज़िंदगी है
तू मेरी हर ख़ुशी है
മേഹന്ദി ഹസ്സന്റെ ഗസൽ പരിഭാഷ


നീ എൻ ജീവിതമല്ലോ
നീ എൻ എല്ലാ സന്തോഷമല്ലോ
നീ തന്നെ പ്രണയമല്ലോ നീ തന്നെ ആഗ്രഹവും
നീ തന്നെ അല്ലെ വികാരവും
നീ എൻ ജീവിതവുമല്ലേ
നീ എൻ എല്ലാ സന്തോഷമല്ലോ
നീ തന്നെ പ്രണയമല്ലോ നീ തന്നെ ആഗ്രഹവും
നീ തന്നെ അല്ലെ വികാരവും
നീ എൻ ജീവിതവുമല്ലേ

എപ്പോൾ നിന്നെ കണ്ടില്ലെങ്കിൽ
ഇല്ലെനിക്കു ദുഃഖം സൂര്യനുദിക്കും വരേക്കും (2)
കാർകുന്തൽ തണലിൽ തണലിൽ പ്രണയത്തിൻ വീർപ്പുമുട്ടൽ

എൻ ഹൃദയത്തിൽ നീ , നീ മാത്രമേ ഉള്ളല്ലോ
ഞാനയീ ലോകം വിട്ടു നിന്നെ സ്വന്തമാക്കട്ടെയോ (2)
എല്ലാവരിൽ നിന്നുമോളുപ്പിച്ചു കൊള്ളട്ടെ എൻ ഹൃത്തിൽ
നീയെൻ പ്രഥമ ആഗ്രഹവും നീ തന്നെ അല്ലോ അവസാനവും നീ തന്നെ അല്ലെ എന്റെ ജീവിതവും

എന്റെ ചുണ്ടുകളിൽ നിന്റെ ഗീതം ഒഴുകുന്നുവല്ലോ (2)
കണ്ണുകളിൽ നിന്റെ തിളക്കവും ലഭിക്കുന്നുവല്ലോ
എൻ ഹൃദയത്തിൽ നീ , നീ മാത്രമേ ഉള്ളല്ലോ
നിന്റെ വെളിച്ചം, നീ എൻ ജീവിതമല്ലോ

ഓരോ ഹൃദയ മുറിവുകളും നിനക്കുവേണ്ടി ഹൃദയപൂർവം പ്രാർത്ഥിക്കുന്നു (2)
സന്തോഷം നിനക്കായ് സന്താപമെല്ലാമെനിക്കു ദൈവം നൽകട്ടെ.
നിന്നെ മറക്കാതെ ഇരിക്കുന്നത് എന്റെ നിസ്സഹായതയല്ലോ
നീ എന്റെ ജീവിതമല്ലോ

ഗസൽ രചന മേഹന്തി ഹസ്സൻ
പരിഭാഷ ജീ ആർ കവിയൂർ
22 04 2022


    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “