ശ്രീ മല്ലിയോട് പാലോട്ട് കാവിൽ

ശ്രീ മല്ലിയോട് പാലോട്ട് കാവിൽ


പൊലിക പൊലിക ദൈവത്താരെ പൊലിക 
കുഞ്ഞിമംഗലത്ത് ശ്രീമല്ലിയോട് പാലോട്ട് കാവിൽ വാഴും ദൈവത്താരെ പൊലിക 

ത്രിലോകങ്ങൾ ഒക്കെ നടുങ്ങി വിറച്ചു 
നാന്മറ ചമയ്ക്കും വേദങ്ങളൊക്കെയില്ലാതെ 
ഭരണ സ്തംഭനം നടക്കവേ 
എയഗ്രീവനെന്ന അസുരൻ 
വേദ കെട്ടുകളെ കട്ടു കൊണ്ടു പോയ നേരം 
ദേവഗണങ്ങളെറെ പരവശരായി 
ദേ വർക്കും ദേവനാം മഹാവിഷ്ണുവിനെ 
കണ്ടു സങ്കടം അറിയിച്ച് നേരം 

പൊലിക പൊലിക ...

അലഞ്ഞുയെറെ  ഭഗവാനും 
മൈനാക മുകളിലേറി നോക്കിയിട്ടും 
കാണാതെ വരികയും അവസാനം 
ദൈവം മത്സ്യ രൂപമെടുത്തു കടലായ് കടലിലിറങ്ങിയ കണ്ടു നിഗ്രഹിച്ച അസുരനെ  വീണ്ടെടുത്തു വേദങ്ങളെ വേണ്ടവിധം അനുഗ്രഹം നൽകിയത്രേ ദേവകൾക്ക് 

പൊലിക പൊലിക .....

മല്ലിയോട്ടും വടക്കുമ്പാട്ടും തലായി കുതിരുമ്മൽ ഉരു വക കാഴ്ചകൾ ഘോഷയാത്രയായി വന്നിതു വർഷാ വർഷം
അസുര നിഗ്രഹത്തിൻ ഓർമ്മയ്ക്കായി 
മേടം ഒന്നിനാഘോഷമാകുന്നുവല്ലോ 

പൊലിക പൊലിക ....

ജീ ആർ കവിയൂർ
16 04 2022
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “