ഗ്രീഷ്മ നോവ് ( ഗസൽ)
ഗ്രീഷ്മ നോവ് ( ഗസൽ)
നീറും എന്റെ ചിന്തകളിലെന്നും
നിറഞ്ഞു നിൽക്കുന്നു നീ സഖി
എൻ നിഴലായി തണലായി
എന്നും എന്നും മാറുമല്ലോ നീ സഖീ
പൂ നിലാവുപോൽ പുഞ്ചിരിക്കും
മുല്ലമൊട്ടിൻ ഗന്ധം പോലൽ
നിൻ സാമീപ്യത്തിനായ് വല്ലാതെ
കൊതിക്കുന്നു വല്ലോ എൻ സഖീ
എത്രയോ ഋതു വസന്തങ്ങൾ പോയിമറഞ്ഞുവല്ലോ സഖീ
പിന്തുടരുന്നു നീ എന്നിൽ
കിനാവള്ളി പോലെ നിത്യം
ആരോടു ഞാൻ പറയുമെൻ
ഏകാന്തതയുടെ നൊമ്പരം
ഗ്രീഷ്മ വിരഹത്തിൻ വേദനകൾ
അറിയുന്നുണ്ടോ നീ സഖി
ജീ ആർ കവിയൂർ
24 04 2022
Comments