ഹൃത്തിലായി
ഹൃത്തിലായി......
ഉണ്ടു ഞാൻ ഹൃത്തിലായി
ഭൂമിയുടെ ഹൃദയത്തിനുള്ളിലും
മലയുടെയും മണ്ണാഴങ്ങളിലും
കുണ്ടു ഞാനാ ഹൃത്തടത്തിലായി
മഴമേഘങ്ങളുടെ നനവിലും
അരുവിയുടെ കളകളാരവത്തിലും
പുഴയുടെ പുളിനത്തിലും
ഉണ്ടു ഞാനതിൻ ഹൃത്തിലായി
പച്ചവിരിച്ച പാടത്തിലും
പാടി പറക്കും പനംതത്തയിലും
പവിഴം വിളയും കടലാഴങ്ങളിലും
ഉണ്ടു ഞാനതിൻ ഹൃത്തിലായി
ഓരോ മനനം ചെയ്യും മനുഷ്യനിലും
മേഞ്ഞു നടക്കും മൃഗങ്ങളിലും
പുൽക്കൊടിത്തുമ്പിലും
ഉണ്ടു ഞാനതിൻ ഹൃത്തിലായി
പഞ്ചഭൂതത്തിലെ ഓരോയണുവിലും
പ്രപഞ്ചത്തിലാകമാനവും പിന്നെ
മിടിക്കുമീ നെഞ്ചികത്തിനുള്ളിലുമുണ്ട്
ഞാനയെന്ന ഞാനാഹൃത്തിൽ....
ജീ ആർ കവിയൂർ
13.07.2020
Comments