നീയെൻ സന്തോഷം
നീയെൻ സന്തോഷം..
കണ്ടുമുട്ടി ഞാൻ നിന്നെ
കനവിലെന്നോണം
ഭാഗ്യമെന്നു കരുതുന്നു നല്ലോണം
എൻ കൈ രേഖകളിൽ നിഴലിക്കുന്നു സന്തോഷം ....
നിൻ പ്രണയത്താലറിഞ്ഞു
എൻ ശ്വാസത്തിന് വേഗതകളെ
കണ്ടുമുട്ടി ഞാൻ നിന്നെ
കനവിലെന്നോണം
ഭാഗ്യമെന്നു കരുതുന്നു നല്ലോണം
നിൻ വരവിനെ ആഘോഷിക്കുന്നു
വസന്തത്തിൻ രോമാഞ്ചം .
മഴയകന്ന രാവിന്റെ മായിക ഭാവം .
നിലാ കുളിരിൽ മുല്ലയുടെ മധുരഗന്ധം.
കണ്ടുമുട്ടി ഞാൻ നിന്നെ
കനവിലെന്നോണം
ഭാഗ്യമെന്നു കരുതുന്നു നല്ലോണം .
എൻ കൈ രേഖകളിൽ നിഴലിക്കുന്നു സന്തോഷം .....
ജീവിതമേ നീയറിഞ്ഞു കുറവുകളൊക്കെ
വന്നുപോകുന്നു വല്ലോ എന്നരികിലെങ്കിലും
നീയറിക എൻ സാമിപ്യങ്ങളാൽ
സദാ നീ അരികിൽ നിൽക്കണേ
നിൻ കരവലയത്തിലല്ലോ സ്വർഗ്ഗം
ആഗ്രഹത്താൽ നീ വാങ്ങിയില്ലേ വരം
നിന്നോർമ്മകളുടെ ഉണർവ്വില്ലോ
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത് പ്രിയേ
കണ്ടുമുട്ടി ഞാൻ നിന്നെ
കനവിലെന്നോണം
ഭാഗ്യമായി കരുതുന്നു നല്ലോണം
എൻ കൈ രേഖകളിൽ നിഴലിക്കുന്നു സന്തോഷം ....
ജി ആർ കവിയൂർ
8.7.2020
Comments