ഉന്മാദം ....(ഗസൽ)

ഉന്മാദം .... (ഗസൽ )

നിന്നോർമ്മകൾക്കെത്ര ഉന്മാദമായിരുന്നു 
എവിടെ തിരിഞ്ഞൊന്നു നോക്കുകിൽ 
പിൻനിലാവായ് പിന്തുടരുന്നുവല്ലോ
നിഴലായ് തണലായ് തേങ്ങലായി 

എന്നെ മറന്നു എല്ലാം മറന്നു 
നീയെന്ന ചിന്തകൾക്കെന്തു
സുഖമുള്ള മധുര നോവായിരുന്നു 
സുഗന്ധം പൊഴിക്കും ലഹരിയായിരുന്നു 

നിമിഷങ്ങൾ നീണ്ടു യാമങ്ങളായി
ദിനങ്ങളൊക്കെ താണ്ടുമ്പോഴും 
ഋതു വർണ്ണരാജികൾ വന്നുപോയി 
നീ മാത്രമെന്തേ വന്നില്ല 
നീ മാത്രമെന്തേ വന്നില്ല ...

ജി ആർ കവിയൂർ 
27.07.2020
Photo credit to girijan raaman

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “