അല്ലയോ പ്രണയമേ..
അല്ലയോ പ്രണയമേ...
കണ്ണുനീർവാർക്കുന്നു നിന്നെയോർത്തുപ്രണയമേ
എന്തേ നീ എന്തിനിന്നുയിങ്ങനെ കരയിപ്പിക്കുന്നു വെറുതേ...
സായന്തങ്ങളൊക്കെ നിന്നോർമ്മകളിൽ മുഴുകുമ്പോൾ ...
സന്ധ്യയുടെ നിറവിലായ് കൺ നിറക്കുന്നുവോ
എപ്പോഴൊക്കെ നിന്നെ കുറിച്ചോർമ്മിക്കുമ്പോൾ
കർമ്മഫലങ്ങളേ ചിന്തിച്ചു
ഭാഗ്യാനുഭവങ്ങളെ തേടുമ്പോളല്ലാ
സങ്കടങ്ങളവസാനമെന്നിളോടുങ്ങുന്നുവല്ലോ
ഭാഗ്യങ്ങളെന്നെ ഒരുങ്ങുന്നേരം എന്തേ കരയിപ്പിക്കുന്നു...
എന്തേ നീ എന്തിനിന്നുയിങ്ങനെ കരയിപ്പിക്കുന്നു വെറുതേ...
എപ്പോഴൊക്കെയോ നിന്നെ പ്രതി ചിന്തിക്കുമ്പോഴോ
നിലാകുളിർ പരക്കുന്നു ചിതാകാശത്തിലായ്
എന്തേ നീയെന്നേ തനിച്ചാക്കി വിരഹത്തിൻ നിഴലിൽ
ഇല്ലിനി ഒഴുക്കുവാനില്ല ഒരു തുള്ളി കണ്ണുനീരും
മഴയൊക്കെ മാറി വെയിൽ പുഞ്ചിരിച്ചുവല്ലോ
വസന്തത്തിൻ സുഗന്ധമൊക്കെ പരക്കുന്നുവല്ലോ..
ശലഭ ചിറകടി കേട്ടു പൂവിൻ നെഞ്ചകം മിടിക്കുന്നു.
നിന്നെയോർത്തു കണ്ണുനീർ വാർക്കുമ്പോൾ
എന്നിട്ടുമെന്തേ നീയൊന്നു വന്നണയാത്തതു പ്രണയമേ...!!
ജീ ആർ കവിയൂർ
03.07.2020
Comments