ഗസലീണമായി... (ഗസൽ)
ഗസലീണമായി.... (ഗസൽ)
ഏകാന്തതയേ നിൻ തടവിലായിനി-
യെനിക്കാകില്ല കഴിയുവാനിയീ .....
എഴുതിമായിച്ച ഓർമ്മചിത്രങ്ങളി-
ലെവിടെയോ നിൻ നോപുര ധ്വനിയുണർന്നു ...
സ്വരജതികൾ തേടുന്നു മനം
സപ്ത വർണ്ണങ്ങളിൽ ലയിക്കുമ്പോൾ
ആരോഹണയവരോഹണം തീർക്കുന്നു
സിരകളിൽ പടരുന്നു നീയാം ലഹരി.....
നോവിൻറെ ആഴങ്ങളിൽ നിന്നും
വാക്കുകൾ വരികളായിതാ....
തൂമലർ സുഗന്ധം പരത്തുന്നു
തൂലിക തുമ്പിൽ ഗസലീണമായ് ......
ജി ആർ കവിയൂർ
26.07.2020
Comments