വന്നു നീയങ്ങു.....(ഗസൽ)

വന്നു നീയങ്ങു.....(ഗസൽ)

നീയെൻ മനസ്സിൻ രാഗമായി 
ഭാവമായി താളമായി 
വന്നു നീ ഈണം പകർന്നു 
അനുരാഗലോലയായി ഓമലാളേ 

അണയാത്ത നോവിൻ 
അഗ്നി പടർത്തും ജ്വാലയായി 
എരിഞ്ഞമർന്നുയുള്ളം കവർന്നു 
ലഹരാനുഭൂതി പടർത്തി 

വർണ്ണ ചിറകുവിടർത്തി 
ഋതുശലഭത്തിൻ അഴകുമായി 
മഴനീർക്കണത്തിൻ  തുള്ളിയായി 
മയിൽപ്പീലി നിറവുമായി 

നീയെൻ മനസ്സിൻ രാഗമായി 
ഭാവമായി താളമായി 
വന്നു നീ ഈണം പകർന്നു 
അനുരാഗലോലയായി ഓമലാളേ 

വന്നു നീ വന്നങ്ങു
മദന മനോഹര നൃത്തം ചവിട്ടി 
ഉള്ളുരുകി മഞ്ഞുതുള്ളിയായി 
മാറിയല്ലോയെന്തു ചന്തം 

ജീ ആർ കവിയൂർ 
11.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “