അറിയാതെ മൂളിപോയി...

അറിയാതെ മൂളിപോയി...

അഴലൊന്നാകലട്ടെ
അരികത്തു നീ വന്നെങ്കിൽ 
അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2)

അണയാറായ വിളക്കൊന്നു
ആളി കത്തുന്നുണ്ടോയെന്നു
ആത്മനൊമ്പരപ്പെട്ടു ഭഗവാനെ....(2)

അഴലൊന്നാകലട്ടെ
അരികത്തു നീ വന്നെങ്കിൽ 
അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2)

അവിടുന്നുയല്ലാതെ ഇല്ലൊരാശ്രയം
ആഴുന്ന ദുഃഖക്കടലിൽ നിന്നുമങ്ങു
അടിയനേ കരകയാറ്റിടണേ തമ്പുരാനേ.. (2)

അഴലൊന്നാകലട്ടെ
അരികത്തു നീ വന്നെങ്കിൽ 
അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2)

അല്ലയില്ലയിനി വേണ്ടയീ
അഴലൊക്കെ ജീവിതത്തിൽ
അവിടുന്നല്ലാതെയില്ലയെനിക്കു തുണയായിട്ടു..
അല്ലാതെ വേറൊരുമില്ല നീയല്ലാതെ

അഴലൊന്നാകലട്ടെ
അരികത്തു നീ വന്നെങ്കിൽ 
അറിയാതെ ഞാൻ ഒന്നു മൂളി പോയി ....(2)

ജീ ആർ കവിയൂർ
9.7.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “