സ്വപ്ന രാഗം ... (ഗസൽ)

സ്വപ്നരാഗം....(ഗസൽ)

നിൻ വിപ്രലംഭശൃംഗാരഭാവങ്ങൾ 
നിരവദ്യസൗന്ദര്യലഹരിയെന്നിൽ 
ഓർമ്മനിലാവു പൊഴിക്കുമ്പോൾ 
നിൻ മതഭരഭാവമെന്നിൽ കവിതയുണർത്തുന്നു ....

ഞാനറിയാതെയെന്നെ മറന്നങ്ങ് 
നിൻ ഭാവങ്ങളൊക്കെ വാക്കുകളായ്
പ്രണയവല്ലരികളായി വിടരുന്നുവല്ലോ 
നിൻ സുഗന്ധമെൻ സിരകളിൽ 

ഗസൽ നിലാവായി ലഹരാനുഭൂതി പടർത്തുന്നു
ഞാൻ പാടും ഗമകങ്ങളൊക്കെ നിന്നെ കുറിച്ചായിരുന്നു  
നിന്നോർമ്മയെന്നിൽ തനിയാവർത്തനമായി 
രാഗതരംഗലയശ്രുതി പകരുന്നു സഖിയേ...

ജീ ആർ കവിയൂർ
29.07.2020.

Photo credit to AP S Kumar

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “