ജന്മജന്മാന്തര ദുഃഖം (ഗസൽ )
ജന്മജന്മാന്തര ദുഃഖം (ഗസൽ )
കിനാവിലേതോ നാണം പൂത്തുലഞ്ഞു
നിലാവ് പുഞ്ചിരി തൂകിനിന്നു കാമുക ഹൃദയവുമായി
കാറ്റു കാതിൽ മൂളിയകന്നു കിന്നാരം
കാതരയാമെതോ രാക്കിളി പാടി ശോകം ...
ഓർത്തെടുത്തു നിന്നെക്കുറിച്ചുള്ള
എഴുതാൻ മറന്നൊരു വരികളൊക്കെ
വന്നു വിരൽ തുമ്പിൽ നൃത്തം ചവിട്ടി
ഞാനറിയാതെ പ്രണയം തുളുമ്പി
പോയ് പോയ ദിനങ്ങളുടെ ലഹരാനുഭൂതി
എന്നിലുണർത്തി മാസ്മരികമാം മധുര നോവ്
ഇനിയെന്നു കാണുമെന്നുള്ളം തേങ്ങി
ജന്മജന്മാന്തര ദുഃഖം പേറി കാലം കടന്നുപോയി
കാലം കടന്നുപോയി .....
ജി ആർ കവിയൂർ
20.07.2020
Comments