പിരിയാൻ മറന്നയോർമ്മകളെ (ഗസൽ))

പിരിയാൻ മറന്നയോർമ്മകളെ....

പിരിയാൻ മറന്നയോർമ്മകളെ 
പിന്തുടരുന്നു വല്ലോ നീയെന്നെ 
പൊഴിഞ്ഞു പോയ സുഗന്ധത്തിന് 
പൊരുളറിഞ്ഞു തേങ്ങുന്നുള്ളം 

പവൻമാറ്റുവിലയല്ലേ 
പിടക്കുന്ന ജീവനുകൾക്ക് 
പൊഴുതുകളൊക്കെ അടച്ച് 
പടിയിറങ്ങിയോർമ്മകളെ 

പലവുരു എഴുതിമായിച്ചിട്ടും 
പിൻ നിലാവായി മാറുന്നു വല്ലോ 
പോരുക നീയെൻ ചിദാകാശതത്തിലെ
പകൽ പ്രഭാപൂരമായി ഓമലാളെ ..

പവിഴവും മുത്തും പെറുക്കി 
പാഴായല്ലോയിനി വയ്യയീ
പകൽ സ്വപ്നത്തിൻ ചിറകിലേറി
പടരാൻ ആവതില്ല നിന്നോർമ്മകളിലൂടെ 

പറയാൻ മറന്ന വാക്കുകൾ 
പലവുരു നെഞ്ചിൽ കുരുങ്ങി 
പരിഭവങ്ങലൊടുങ്ങുന്നു 
വിരിയാൻ മറന്നയോർമ്മകളെ ...

ജി ആർ കവിയൂർ 
11.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “