വിളിച്ചാലമ്മ വിളികേൾക്കും
വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ
പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ
കനവിലും നിനവിലും കദനങ്ങളിലും
കാരുണ്യത്തിൻ കനക പ്രഭ ചൊരിയുന്നു
കമലലോചന കാർത്ത്യായനിയായി
കാലാകാലങ്ങളായി കന്മഷമകറ്റും
കാമ്യമായതൊക്കെ കനിഞ്ഞു നൽകുമെൻമ്മ
വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ
പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ...
പള്ളിക്കുളങ്ങരയും പടപ്പാട്ടും
മുത്തൂറ്റും ഞാലികണ്ടത്തിലും
ശ്രീഭദ്രയായ് ലക്ഷ്മിയായ് കാളിയായി
അമ്മയ്ക്കു സോദരിമാരായിവർ
അറിഞ്ഞു നിത്യവുമെങ്കളെയനുഗ്രഹിക്കുന്നു
വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ
പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ...
മംഗല്യ ഭാഗ്യവും ഐശ്വരവും സമ്പത്തും
ദാമ്പത്യ ഐക്യവും ആയുസ്സും നൽകി
ഭദ്രദീപമായി കേടാവിളക്കായി നിത്യം
കുടുബത്തെ ഇമ്പമായി കാത്തുകൊള്ളുന്ന
സ്നേഹത്തിൻ കലവറയാണ് കാർത്ത്യായിനി
വിളിച്ചാൽ വിളിപ്പുറത്തല്ലോയെൻമ്മ
പലിപ്രക്കാവിൽ വാഴും പരമേശ്വരിയെൻമ്മ
ജീ ആർ കവിയൂർ
30.07.2020.
Comments