വരിക നമുക്കിനി
വരിക നമുക്കിനി....
ദുഃഖ പൂർണ്ണമാമീ ജീവിതത്തിൻ
ദയയില്ലാതെ പോകുന്ന കാര്യങ്ങൾ
എത്ര പറഞ്ഞാലും തീരുകയില്ലിന്ന്
ഒട്ടുമേ നിനക്കറിയില്ലേ പ്രണയമേ ..!!
അടുക്കും തോറുമകലും വീണ്ടുമടുക്കും
ആഴിയുടെ അലമുറകൾ കേട്ടില്ലയോ
അഴലുകൾക്കിനി അറുതിവരുത്താം
വരുതിയിലാക്കാം മനസ്സിനെ പ്രിയതേ
വാഴാമിനിയീ ലോകത്ത് കാപട്യങ്ങളെയറിഞ്ഞു
വ്യാഴവട്ടക്കാലങ്ങളിയില്ലയെന്നറിക
വ്യാളി മുഖവുമായി പല്ലിളിക്കും
വ്യർത്ഥമാമീ ജീവിതവഴികളിൽ
വ്യാപ്തിയറിഞ്ഞ് അകറ്റാം നമുക്കിനി
വ്യാപനം നടത്തുന്ന ദുഃഖങ്ങെളെയോക്കെ
വഞ്ചിയേറിയണയാം ആനന്ദത്തിൻ തീരത്ത്
വരിക ശിഷ്ട ജീവിതത്തെ പ്രണയിക്കാമിനി
ജീ ആർ കവിയൂർ
01.07.2020
Comments