മദന രാവുകൾ ....(ഗസൽ )

മദന രാവുകൾ ....(ഗസൽ )

മദന ചന്ദ്രികേ നിൻ മൗനമെന്നിൽ 
അധര നൊമ്പരത്തിൻ ഓർമ്മകളുണർത്തി 
നിഴലുകളില്ലാതെയായൊരു നിമിഷങ്ങൾ
നിലാവ് കംബളം പുതച്ചു നാണം മറച്ചു

അഴലിന്റെ അലകങ്ങൾ മറന്നൊരു
അഴകാർന്നകന്ന ദിനങ്ങളൊക്കെ  
ആഷാഢ വസന്തങ്ങൾ മെല്ലെ പിന്നിട്ട്
ശിശിരക്കുളിരെകുമ്പോളറിഞ്ഞു

പകരം നൽകാനില്ലയൊന്നുമേ 
പഴകിയോർമ്മകൾ നിറച്ചൊരു
കനവിൻ തന്ത്രികൾ മീട്ടുമെൻ
ഹൃദയമല്ലാതെ വേറെയില്ല പ്രിയതേ

നിഴലുകൾ തീർത്ത താളലയമുണർന്നു
സിരകളിൽ പടർന്നു ഗസലീണങ്ങൾ
മദന ചന്ദ്രികേ നിൻ മൗനമെന്നിൽ 
അധര നൊമ്പരത്തിൻ ഓർമ്മകളുണർത്തി...

ജീ ആർ കവിയൂർ
12.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “