മൗനമൊഴിഞ്ഞപ്പോൾ
" മൗനമൊഴിഞ്ഞപ്പോൾ "
നിനക്കാറിയില്ലേ എനിക്കുള്ള പ്രണയം നിനക്കായ്
നിനക്കൽപ്പം സമയമുണ്ടെങ്കിലൊന്നു ഉറ്റു നോക്കുക.
ഞാനെഴുതുമായിരുന്നു പ്രണയത്തിന് മഹാകാവ്യം.
എന്നാലതെറെ താമസിച്ചു പോയലോ
എൻ ഹൃദയം തുറക്കുവാനായിട്ടു
നീയൊട്ടുമേ ശ്രദ്ധിക്കാതെ പോയോരെൻ
ഹൃദയ മിടിപ്പുകൾ
ഒരുപക്ഷേ നിനക്കു തോന്നുമേറെ ഞാൻ നിന്നെ പിന്തുടരുന്നുവെന്നു
അറിയാമെനിക്കു സ്നേഹമെന്ന പിടിച്ചു വാങ്ങാനാവില്ലയെന്നു
ഞാനെന്തു ചോദിക്കിലുമൊന്നും തിരികെ തരേണ്ടതില്ല.
ഈ സമയ ചക്രങ്ങൾ തിരിയട്ടെ, എന്റെ കണ്ണുനീർ വറ്റി വരളട്ടെ
ആർക്കുമറിയേണ്ടയി ലോകത്തിലായി
സത്യമെന്നത് എനിക്കും നിനക്കുമറിയാം
നീ നടിക്കേണ്ട ഇതാണ് പ്രണയത്തിന് മനോഹാരിത...
നിഷേധിക്കലാണ് എന്നെയെറെ നിന്നിലേക്കടുപ്പിച്ചത്.
ഒരു എത്തിനോട്ടവും കവന്നെടുക്കുമെന് മിഴിമുന്കളാൽ നിന്നെ
നീ ചോദിക്കുകിൽ എന്തിനെന്ന് ഉത്തരമില്ലെനിക്കു ഒന്നുമേ
പിടിച്ചു നിർത്താനാവുമോ തിരമാലകളുടെ നൃത്തത്തെ....?!!
പറയാനാവുമോ മഴയെ നീ പെയ്യേണ്ടെന്നു
ഈ ചോദ്യങ്ങൾക്കൊന്നുമേ ഇല്ല ഉത്തരം
എന്റെ ആഗ്രഹങ്ങളെ നിനക്കു വായിച്ചെടുക്കാനാവുമോ വേദനിക്കുമെന് മൗനത്തെ...
ജീ ആർ കവിയൂർ
03.07.2020
Comments