നീ

നീ

നീയെന്റെ നോവി‍ൻെറ പേരാണ് 
നീക്കി നിർത്താനാവോത്തൊരു നിഴലാണ്
കണ്ണുനീർ കണങ്ങളിലെ ലവണ രസമാണ്
കരുതലുകളുടെ സ്നേഹ കലവറയാണ്

ഓർമ്മകളിലെ ഉടയാത്ത കരിവളയാണ്
പെറുക്കിയെടുത്ത മയിൽപ്പീലി തുണ്ടാണ്‌
പറയാൻ മറന്ന വാക്കിന്റെ കൽക്കണ്ടമാണ്
പിടിവിട്ട മനസ്സിനുള്ളിലെ നനവുള്ള  കനവാണ്

വേദനകളെ നെഞ്ചോട് ചേർത്തങ്ങു
വഴിക്കണ്ണുകൾക്കപ്പുറത്തുള്ളൊരു
നിറ നിലാവിന്റെ ചുംബനം കൊതിക്കുന്ന
വിടരാനൊരുങ്ങുന്ന വെണ്മുല്ല മലരാണ്

നീയന്റെ നാവിൻ തുമ്പിലെയക്ഷര കൂട്ടിന്റെ
അനുഭൂതി പൂക്കുന്ന മായാ ലഹരിയാണ്
നിന്നെ പിരിഞ്ഞങ്ങു പോകാനാവാത്ത 
നീയെന്റെ നോവി‍ൻെറ പേരാണ് ......

ജീ ആർ കവിയൂർ
07.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “