ജീവിതസായാഹ്നം
ജീവിതസായാഹ്നം
പഴയതിന്റെ നിറഭേദങ്ങൾക്ക് മൗനം
നരകയറിയ നഷ്ട വസന്തത്തിന് നിർനിദ്ര
ഓർമ്മപുസ്തക താൾ മറിക്കുമ്പോൾ
നനവുള്ള നോവുകളുടെ നിഴൽചിത്രങ്ങൾ
ആനന്ദാനുഭൂതികളുടെ ഘോഷയാത്രകൾ
നിരാശകൾ കമ്പളം പുതച്ച ചുമടുതാങ്ങികൾ
ഉള്ളിന്റെ ഉള്ളിലെ തീർത്ഥയാത്രക്കൊരുങ്ങുന്ന
വരാനിരിക്കുന്ന നാളുകളുടെ ആകാംക്ഷകൾ
നട്ടല്ലുകൾക്കു വളവും നൊമ്പരങ്ങളും
പിറുപിറുപ്പുകളുടെ വെള്ളെഴുത്ത്
പടിയിറങ്ങാനുള്ള നിഴലുകലുടെ തിടുക്കം
നക്ഷത്രം നിറഞ്ഞ ചിദാകാശ സ്വപ്നങ്ങൾ
സഹാനുഭൂതിയോടെ പരിവേദനങ്ങൾ
സന്ധകൾക്കു രാമായണഛായാരൂപം
രാമസീതായനങ്ങൾക്കു ലക്ഷ്മണ രേഖ
മാരീച മാനസങ്ങൾക്ക് തോൽവിയൊരുങ്ങുന്നു ..!!
ജീ ആർ കവിയൂർ
25 .07 .2020
ചിത്രം കടപ്പാട് Dinesh Kumar Naduvil
Comments