അമ്മേ ശരണം പാലിപ്ര കാവിലമ്മേ ശരണം

അമ്മേ ശരണം ദേവീ ശരണം
 പലിപ്ര കാവിലമ്മേ ശരണം ...(2)

എന്നിലുണരും രാഗാലാപനം 
നിൻ കൃപയാലല്ലോ അമ്മേ ഭഗവതി 
പലിപ്ര കാവിൽ വാഴും പരമേശ്വരിയെ 
നിന്നരികിൽ വന്നു തൊഴുകൈയ്യോടെ 
നിൽക്കുമ്പോളെൻ മനസ്സിൻ എന്തൊരാനന്ദം 

അമ്മേ ശരണം ദേവീ ശരണം
 പലിപ്ര കാവിലമ്മേ ശരണം...(2)

ഗിരി മകളൊക്കെയരുളുന്നു നിന്നരികിലായ്
നാഗരാജാവും നാഗയക്ഷിയും അമ്മയും കുടികൊള്ളുന്നു 
മഞ്ഞളാടിയും കമുകിൻ പൂക്കുലചുടിച്ചും
നൂറുംപാലും നേദിച്ചു പ്രാർത്ഥിക്കുന്നവരുടെ 
ദോഷമകറ്റി മനസ്സുഖം നൽകുന്നുവല്ലോ 

അമ്മേ ശരണം ദേവീ ശരണം
 പലിപ്ര കാവിലമ്മേ ശരണം...(2)

കിഴക്കു പടിഞ്ഞാറ് മൂലയില്ലല്ലോ 
സാക്ഷാൽ രക്ഷസ്സ് , ബ്രഹ്മരക്ഷസ് അല്ലോ കുടിയിരിപ്പു 
അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ 
സൽ ബുദ്ധിവൈഭവം അരുളുന്നുവല്ലോ 

അമ്മേ ശരണം ദേവീ ശരണം
 പലിപ്ര കാവിലമ്മേ ശരണം....(2)

കർമ്മ ബന്ധങ്ങളുടെ കെട്ടഴിച്ചീടാൻ 
കാവിൻ കിഴക്കു വടക്കേ മൂലയിലായി 
യോഗീശ്വര സാന്നിധ്യമരുളുന്നു വല്യച്ഛൻ 
കൈകൂപ്പുന്ന വർക്ക് അവിടുന്നു നിത്യം 
മനസ്സു സുഖവും ഐശ്വര്യവും നൽകിയനുഗ്രഹിക്കുന്നു 

അമ്മേ ശരണം ദേവീ ശരണം
 പലിപ്ര കാവിലമ്മേ ശരണം ....(2)

മേൽ കാവിൽ കിഴക്കേ വടക്കേ മൂലയിലല്ലോ 
സാക്ഷാൽ രാഹുകേതുക്കൾ കുടിയിരുപ്പതു 
മനമുരുകി പ്രാർത്ഥിക്കുന്നവർക്ക് 
മംഗല്യഭാഗ്യം നൽകുന്നു പിന്നെ 
ദാമ്പത്യ ഐക്യ സുഖവും നൽകുന്നുവല്ലോ 

അമ്മേ ശരണം ദേവീ ശരണം
 പലിപ്ര കാവിലമ്മേ ശരണം....(2)

ജി ആർ കവിയൂർ 
14.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “