നിന്നോർമ്മകളാൽ....(ഗസൽ)
നിന്നോർമ്മകളാൽ.... (ഗസൽ )
നിന്നോർമ്മകൾക്കിന്നു ഞാനൊന്ന്
അവധി കൊടുക്കാമെന്നു കരുതി
ആവുന്നില്ല മറക്കാനായിട്ടൊട്ടും
ആഴമുള്ള നോവല്ലെ നീ നൽകിയന്നത്
ചിന്നി ചിതറി വീണോരു
മൊഴിമുത്തുക്കളൊക്കെ പെറുക്കി
ഞാനൊന്നു കോർക്കാനൊരുങ്ങിയപ്പോൾ
വെട്ടി തിരുത്തിയക്ഷരങ്ങൾക്കു
ക്ഷതം വന്നു മാഞ്ഞു തുടങ്ങിയിരിക്കുന്നു
കണ്ണുനീരാൽ വർണ്ണങ്ങൾ പടർന്നു
കടലാസു നനഞ്ഞു കുതിർന്നുവല്ലോ
നിറംമങ്ങിയവ ശലഭ ചിറകിലേറി
പാറിപ്പറന്നവയെങ്ങോ പോയി മറഞ്ഞു
പിറക്കുന്നില്ല സ്വപ്നങ്ങളൊന്നുമിപ്പോൾ
പലവുരു ശ്രമിച്ചിട്ടും പിടി തരുന്നില്ലല്ലോ
നിർ നിദ്ര രാവുകളും നിന്നോർമ്മകളും...
ജി ആർ കവിയൂർ
28.07.2020.
Comments