നീ തന്നോരാ...

നീ തന്നോരാ......

നീ തന്നൊരാ വരമൊഴിയാലെ 
ഞാനെത്ര എഴുതിയിട്ടും തീരുന്നില്ലല്ലോ 
കായാമ്പൂവർണ്ണാ കമലലോചന 
നിൻ രൂപ വർണ്ണനകളോക്കെയും കണ്ണാ ...

ആയിരം നാവുള്ള ആനന്ദനും
വിശാലമാം മനസ്സുള്ള വ്യാസനും 
പാടി എഴുതിയ നിൻ രൂപത്തെ 
ഞാനെത്ര എഴുതിയിട്ടും തീരുന്നില്ലല്ലോ ..!!

പൂന്താനമല്ല മള്ളിയൂരുമല്ല 
ഞാനെന്ന ഭാവമതു നീയെന്നിൽ 
നിന്നുമകറ്റി എന്നെ നിന്നിലേക്ക് 
ചേർത്തിടേണമേ നിത്യവും കണ്ണാ ...

ജി ആർ കവിയൂർ 
02.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “