വിരഹരാഗം (ഗസൽ)

വിരഹരാഗം (ഗസൽ)

നവരത്ന ഖജിതമാം നിൻ നയനങ്ങൾ 
നവരസമുണർത്തിയെന്നിൽ മോഹം
ശൃംഗാരഹാസ്യകരുണങ്ങളാൽ 
രതി ഹാസ്യ ശോകങ്ങളായി

മനസ്സിൽ തീർത്ത മുദ്രകൾ 
മായുന്നില്ലോർമ്മകൾക്കെന്നും 
ഋതുവസന്ത കോകില നാദം 
മധുരം പകരുന്നു കർണ്ണാമൃതം 

നിൻ വരവും കാത്തുനിൽപ്പു
എന്നിലെന്തേ ഞാനറിയാതെ 
ഉണരുന്നു വിരഹ രാഗത്തിന് 
 ഗസലീണങ്ങളിൽ പ്രണയമേ ...!!  

ജീ ആർ കവിയൂർ 
28 .07 .2020
Photo credit to AP S kumar

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “