ഒറ്റക്ക്.....

ഒറ്റക്ക്......

ഉഴറാതെ ഉലയാതെയങ്ങു
ഒഴുക്കിൽ പെടാതെയീ വഞ്ചി
ഒറ്റക്കു തുഴഞ്ഞിട്ടുമെടുക്കുന്നില്ല
ഉറ്റവരുടെ തുരുത്തിലേക്കു..

കാറ്റും കോളും വരാതെ
കഴുക്കുത്ത് ഇല്ലാകയങ്ങളിലൂടെ
കടന്നകലുന്നു നിത്യമീ ലോകത്തിൻ
കപടതകളുടെ നടുവിലൂടെ നീങ്ങുമ്പോൾ

കണ്ഠക്ഷോഭം നടത്തിയിട്ടും
കരക്കടുക്കാത്ത മോഹങ്ങളുമായ്
കലർപ്പില്ലാ ജീവിതരാഗങ്ങൾ
കേട്ടും കണ്ടും തീരുന്നുവല്ലോയീ കായം..

ജീ ആർ കവിയൂർ
02.07.2020
ചിത്രത്തിന് കടപ്പാട് അനിൽ മാരാർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “