നീയാം വർണ്ണം (ഗസൽ)

നീയാം വർണ്ണം   ( ഗസൽ )

നീയന്നുമെന്റെ എന്ന് കരുതി 
നീക്കിയ ദിനങ്ങളൊക്കെയെന്നെ 
നിദ്രയിലും നിനവിലുമായിങ്ങനെ
നിത്യം ജീവിക്കാനായി പ്രേരിപ്പിച്ചുവല്ലോ

പോയ് പോയ നാളിന്റെ ഓർമ്മകളൊക്കെ 
പെയ് കിനാക്കളായി മാറിയപ്പോഴും 
പൊയ്മുഖമില്ലാത്തോരു ചിത്രമുണ്ടായിരുന്നു 
പെയ്തൊഴിഞ്ഞ മനസ്സിന്റെ മാനത്ത് 

ഇനിയെന്നു കാണുമെന്നു കരുതി 
ഇടതടവില്ലാതെ ചിന്തകളിൽ 
ഇഴപിരിയാത്ത നോവിനെ ആഴങ്ങളിൽ 
ഇണതേടുന്നു മോഹങ്ങൾ ഞാനറിയാതെ 

വരുമാ സന്തോഷത്തിൽ ദിനങ്ങളെ 
വരവേൽക്കാനായിയൊരുങ്ങുന്നു 
വഴിക്കണ്ണുമായി നോക്കത്താ ദൂരത്ത് 
വർണ്ണ ജാലങ്ങൾക്കായി കാത്തിരിപ്പു...

ജി ആർ കവിയൂർ 
30.07.2020
Photo credit to vinu chandy

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “