രാ മായിക്കുന്നിന്നു രാമായണം...
രാ മായിക്കുന്നിന്നു രാമായണം...
ഇന്നലെ കാണുന്നതോന്നുമേ
ഇല്ലിയീകണ്ണ് മുന്നിലായിയെല്ലാം
മായയെന്നെണ്ണുകയെന്നു
മനസ്സെന്ന ചിമിഴിലെന്തേ....
ഒന്നുമേ നിൽക്കുന്നില്ലയേവം ശൂന്യം...
ഒരുവേള ദൈവഹിതമോയറിയില്ല
രാമനാമംമാത്രം മുഴങ്ങുന്നുയെങ്ങും
അരുത് കാട്ടാളാ അരുതെന്ന്
ആശരീരിപോലെ വന്നലക്കുന്നു കാതിൽ.
ഒന്നുമറിയതെ നിന്ന രത്നാകരനു
ആമരമീരമെന്നോതി രാമ രാമയെന്നു
ജപിച്ചപോലെയെന്നിലുമുദിക്കട്ടെ
ആ മഹാകാവ്യസ്മരണയീ വേളകളിൽ
ഇനി ഞാനെന്തെഴുതേണ്ടിതെന്നറിയാതെ
നിൽക്കില്ലയതാ മനോമുകുരത്തിൽ കാണ്മു
ഹനുമാന്റെ നെഞ്ചുപിളർന്നുകാട്ടിയ
ഹൃദ്രൂപം ഞാനും കാണുന്നിപ്പോൾ
കപിവരന്റെ നാമുള്ളൊരുയിയൂരിൽ
പിറന്നെന്നോർത്തു സന്തോഷവും
ഒപ്പം ചൊല്ലുന്നുയിന്നു രാമ രാമ രാമ...
ജീ ആർ കവിയൂർ
18.07.2020
Comments