ഉള്ളപ്പോളറിയില്ല..?

ഉള്ളപ്പോളറിയില്ല ...

കൈ നനച്ചു ദര്‍ഭ മോതിര മണിഞ്ഞ്‌
ചോറുമെള്ളും പൂവും നീരും പുരണ്ട 
വിരലുകള്‍ 
ചേര്‍ത്തു കൊട്ടി വിളിച്ചു ബലിക്കാക്കയെ
കോടിപതിക്കും  ചടങ്ങ്  ഒന്ന് തന്നെയല്ലോ

നെഞ്ചുരുകി വിളിച്ചിട്ടും വന്നില്ല കാക്കയൊന്നും 
മനസ്സിലെ കറുപ്പകന്നാലല്ലേ  വരേണ്ടത് വരൂ
ഉള്ളിലെ പകയും വചസ്സില്‍ മന്ത്രമധുരവും 
ഉരുട്ടിയ ചോറുമായിവിളിച്ചാലെങ്ങിനെ വരും

അതിനുണ്ടല്ലോയേറെ കൊത്തി വലിക്കാൻ മനുഷ്യ നിർമ്മിതമാമഴുക്കുകളുടെ കൂമ്പാരം
തമസ്സില്‍ മുങ്ങി നടക്കും താമസമാനസ്സര്‍ ഏറെയേറുന്നു വാക്കുകളില്‍  മധുരവും
 
വീര്‍ക്കുന്ന കീശയുടെ ചിന്ത മാത്രമല്ലോയേവർക്കുമവസാനം
ലഭിക്കുന്ന  കോടിയുടെ നിറമേതായാലും
ചുവപ്പും പിന്നെ ഒരു തീക്കൊള്ളിയും

ജീവിച്ചിരിക്കെ ഒരു വറ്റ് കൊടുക്കാതെയും
ഇന്നും ജീവിച്ചിരിക്കുന്നു പിണ്ഡം വെക്കാന്‍ കുട്ടാക്കാതെ പലരുമിന്നു ആത്മശാന്തിക്കായി പശ്ചാതാപത്താലയുന്നു കർമ്മഫലം...
തർപ്പണമത് അർപ്പണം സമർപ്പണം...


ജീ ആർ കവിയൂർ
19.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “