അമ്മേ ശരണം ദേവീ ശരണം പലിപ്രക്കാവിലമ്മേ ശരണം
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിലമ്മേ ശരണം
നെഞ്ചുരുകി വിളിക്കുകിൽ നീ
എൻ വിളിപ്പുറത്തല്ലോ അമ്മേ
പഞ്ചഭൂതാത്മികേ നിന്നെക്കുറിച്ച്
സഞ്ചിക തീർക്കാൻ കഴിയണേയമ്മേ
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിലമ്മേ ശരണം
സഞ്ചിത കർമ്മങ്ങളാൽ ജീവിത
വഞ്ചിതുഴയാൻ ശക്തി നീ തിരികെയമ്മേ
അഞ്ചിതേ നിൻ മുന്നിൽ വരുവാൻ
സഞ്ചരിക്കും പാതകളൊരുക്കുക നീയമ്മേ
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിലമ്മേ ശരണം...
കഞ്ചരനുണർന്നു കിരണങ്ങൾ പൊഴിക്കും നേരം
അഞ്ജലി ബദ്ധനായി നിന്നരികെയണയുമ്പോൾ
കിഞ്ചിത മാനസനായി നിൽക്കുമെനിക്കു നീ
കാഞ്ചന ശോഭയെഴും രൂപം കാട്ടിതരേണമേ യമ്മേ
അമ്മേ ശരണം ദേവീ ശരണം
പലിപ്രക്കാവിലമ്മേ ശരണം...
ജീ ആർ കവിയൂർ
16.07.2020
===================================
സഞ്ചിക = പ്രബന്ധങ്ങൾ സമാഹിക്കും ഗ്രന്ഥം
അഞ്ചിത = പൂജിക്കപ്പെട്ട
കഞ്ചരൻ = സൂര്യൻ
കിഞ്ചിത = ബന്ധിക്കപ്പെട്ട
Comments