പ്രിയതേ...(കവാലി )

പ്രിയതേ .... (കവാലി)

എന്നുള്ളം തുടിപ്പതൊക്കെ 
എന്നുള്ളം തുടിപ്പതൊക്കെ 
നിനക്കായ് മാത്രമല്ലോ
നിനക്കായ് മാത്രമല്ലോ പ്രിയതേ ....

അണുവിന്നണുവിലുള്ള 
പ്രണയം നിനക്കല്ലോ
എന്നുള്ളം തുടിപ്പതൊക്കെ 
നിനക്കായ് മാത്രമല്ലോ പ്രിയതേ....

ഈ നിലാക്കുളിരിൻ പൂമണവും 
പിണക്കങ്ങളും , ഇണക്കങ്ങളും 
ഈണംതരും ഗാനങ്ങളൊക്കയും
നിനക്കായ് മാത്രമല്ലോ പ്രിയതേ

എന്നുള്ളം തുടിപ്പതൊക്കെ 
എന്നുള്ളം തുടിപ്പതൊക്കെ 
നിനക്കായ് മാത്രമല്ലോ
നിനക്കായ് മാത്രമല്ലോ പ്രിയതേ ....

മധുരമാം മൊഴികളിലെ 
അധരചുംബനങ്ങളൊക്കെ 
എനിക്കായ് മാത്രമല്ലോ
എനിക്കായ് മാത്രമല്ലോ പ്രിയതേ....

നിൻ മിഴികളിൽ തിളങ്ങുന്നതൊക്കെയും  
എനിക്കുള്ള സന്തോഷത്തിന്നലകളല്ലോ
എനിക്കായ് മാത്രമല്ലോ ....മാത്രമല്ലോ..
എനിക്കായ് മാത്രമല്ലോ പ്രിയതേ.....

കനവിലും നിനവിലും
കാണാത്തതൊക്കയും 
കടലലപോലെ വന്നു
കവരുന്നു നീയുള്ളം....

എന്നുള്ളം തുടിപ്പതൊക്കെ 
എന്നുള്ളം തുടിപ്പതൊക്കെ 
നിനക്കായ് മാത്രമല്ലോ
നിനക്കായ് മാത്രമല്ലോ പ്രിയതേ ....

ജി ആർ കവിയൂർ 
24.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “