പിടഞ്ഞു ഉള്ളം (ഗസൽ)
പിടഞ്ഞു ഉള്ളം ( ഗസൽ )
എത്ര പറഞ്ഞാലും തീരില്ലയൊരിക്കലും
എന്നോർമ്മ പെയ്യുന്നോരു വർഷകാലം
ആത്മാവിലെവിടെയോ മുഴങ്ങി കേട്ടു
മധുരിമയാൽ ഉള്ളം പിടഞ്ഞുവല്ലോ
രാവിലെവിടെയോ മൂളുന്നു
രാഗാർദ്രമാം വരികളിലോക്കെ
കിനാക്കണ്ടു അന്തരംഗത്തിലായി
ഹൃദയ തന്ത്രികളിൽ മീട്ടുന്നുവല്ലോ
പ്രാണനിൽ പ്രാണനാകും മണിവീണയിൽ നിന്നും
സ്വരമധുരമാം പ്രണയത്തിൽ ചാലിച്ച്
എൻ മനസ്സിൻ താഴ് വരയിലായി
ഗസൽ നിലാവു വിരുന്നു വന്നു ...
എത്ര പറഞ്ഞാലും തീരില്ലയൊരിക്കലും
എന്നോർമ്മ പെയ്യുന്നോരു വർഷകാലം
ആത്മാവിലെവിടെയോ മുഴങ്ങി കേട്ടു
മധുരിമയാൽ ഉള്ളം പിടഞ്ഞുവല്ലോ ....
ജീ ആർ കവിയൂർ
21.06.2020
Comments