തഴുതിടാത്ത നിന്നോർമ്മകൾ....

താരകങ്ങൾ പുഞ്ചിരിച്ച നീല രാവിലായ്
താഴമ്പൂവിൻ മണം പരത്തി കാറ്റു വന്നു 
തഴുകിയകന്നുനിന്നു നിന്നോർമ്മകളുമായ്
തഴുതിട്ടുയുറങ്ങിയ ജാലകവാതിലിൽ 

തട്ടിയുണർത്താൻ മറന്നുപോയതൊക്കെ വീണ്ടും
താരഹാരമായി തിളങ്ങിനിന്നു മനസ്സിന്റെ  
തഴുതിടാത്ത സുന്ദര കനവുകളുമായി 
തുള്ളി കളിച്ചോരു ബാല്യകൗമാരങ്ങൾ 

തിരുവാതിര രാവുകളിൽ വട്ടമിട്ടു ചുറ്റി 
താളമിട്ടു കണ്ണും മനസ്സുമൊന്നായി നോട്ടമെറിഞ്ഞു 
തുമ്പി തുള്ളി പൂവിളിയുയർത്തിയല്ലോ 
തിരുവോണത്തിൻ ആർപ്പുവിളികളുമായി 

തരളിതമായിന്നുമെന്നോർമ്മകൾക്കെയെന്തു
തണുപ്പും കുളിർമയും നൽകുന്നുവല്ലോ 
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിലായ്
താഴമ്പൂവിൻ മണം പരത്തി കാറ്റു വന്നു ..

ജീ ആർ കവിയൂർ
14.07.2020


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “