നിലാ ഭംഗി....(ഗസൽ)

നിലാ ഭംഗി....(ഗസൽ)

എൻ മൗന രാഗം തൊട്ടുണർത്തും 
നിൻ ഗസൽ വീചികളാൽ
ഞാനറിയാതെ എന്നെ നിൻ 
പ്രണയ വീഥിയിലലിഞ്ഞുചേർന്നു സഖേ...

നീറുമെകാന്തതയുടെ ആഴങ്ങളിൽ നിന്നും 
നീ നടക്കുവാൻ പഠിപ്പിച്ച വരികളിലെ 
പ്രണയാക്ഷരങ്ങളൊക്കെ കനവിലും നിനവിലുമെന്നെ പിന്തുടരുന്നു വല്ലോ സഖേ...!!

നീയെന്നെമെല്ല കൈപിടിച്ചുയർത്തിയില്ലേ 
ഞാനൊരു ശലഭമായി പറന്നുയർന്നു എൻ 
ചിദാകാശത്തു വച്ചു കണ്ടറിയുന്നേൻ നിൻ 
ചിത്രത്തിലെ നിലാ ഭംഗിയൊക്കെ സഖേ ...

എൻ മൗന രാഗം തൊട്ടുണർത്തും 
നിൻ ഗസൽ വീചികളാൽ
ഞാനറിയാതെ എന്നെ നിൻ 
പ്രണയ വീഥിയിലലിഞ്ഞുചേർന്നു സഖേ...


ജീ ആർ കവിയൂർ
15.07.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “