പരംപൊരുളിൽ സാന്നിധ്യം

പരംപൊരുളിൽ സാന്നിധ്യം ....

സന്ധ്യാവന്ദനമതു ചെയ്തു മടങ്ങുമ്പോൾ 
സ്വാന്ത്വനമരുളിയിതു സംഗീതത്തൻ
സ്വരമാധുരിയിൽ സ്വർഗ്ഗ വസന്തത്താൽ
സാനന്ദമുതിർത്തു പരമാനന്ദമയം....

രാഗമാലികയുയർന്നു സന്തോഷമേ സുസന്തോഷമേ ....
രംഗതരംഗ ധൃതിലയ താളമേ 
രമിക്കുന്നിതാ മനതാരിതിൽ സ്വർഗ്ഗാരാമം 
രതിസുഖ സാഗര സീമകൾ തീർക്കുന്നു ..

തുള്ളിയിട്ടു തരളിതമാം സന്തോഷാശ്രുക്കൾ 
താണ്ടിയകന്നു ആത്മപരമാത്മലയാനുഭൂതിയെ
തൊഴുകയ്യോടെ വരവേൽക്കുമ്പോൾ 
തഴുകിയകന്നു പരംപൊരുളിൻ സാന്നിധ്യം 

ജി ആർ കവിയൂർ 
13.07.2020..







Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “