പതിതേ പ്രണയിനി ( ഗസൽ)

Image may contain: sky and cloud


പതിതേ  പ്രണയിനി ( ഗസൽ)

പാതകളൊടുങ്ങുന്നിടത്തല്ലോ ...
പതിതേ നിൻ  വാസമെന്നും
പ്രിയതേ നിൻ അവസ്ഥയെന്തേയിങ്ങനെ 
വ്യവസ്ഥയില്ലാതെയാല്ലോ പ്രണയിനി

വസന്തശിശിരയാശാട ഹേമന്തവും 
വന്നകന്നു പോയല്ലോ വീണ്ടും 
വന്നില്ലേ നിൻ വ്യഥകൾക്കൊരു 
വഴിയൊടുക്കം സഖിയേ....

വാർക്കുന്നതെന്തിനു കണ്ണുനീർ 
വാർത്തിങ്കൾ ചിരി തൂകി നിൽക്കുന്നു 
വഴങ്ങുന്നില്ലയോ കാലവും കോലവും .
വരും വരാതിരിക്കില്ലയവനൊടുക്കം

പ്രണയമൊരുങ്ങുന്ന തീരങ്ങൾക്കായി 
പ്രാണനൊടുങ്ങും വരെ തുടരുക 
പാതകളൊടുങ്ങുന്നിടത്തല്ലോ
പതിതേ നിൻ  വാസമെന്നും.....

ജീ ആർ കവിയൂർ
26.07.2020

photo credit to Ashok Dilwali

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ