ഉണരുക ചുണകുട്ടികളെ....

ഉണരുക ചുണകുട്ടികളെ....

ഞാനറിയാതെ എന്റെ ഉള്ളം തേങ്ങി
നോവിന്റെ തിരശീല മെല്ലെ നീങ്ങി 
കണ്ടാലറിയാത്ത  രൂപികളിറങ്ങി
കാരിരുമ്പിന്റെ ഹൃദയമുള്ളൊരിവർ

എന്തിനുമെതിനും മാരക വിഷം പേറുന്നിവർ
മനുഷ്യമനസാക്ഷികളെ മാനിക്കാത്തവർ
മടിയില്ലാതെ നമ്മുടെ ഇടയിൽ മേയുന്നിവർ
മതമഭിപ്രായമല്ല മയക്കുന്ന മകുടിയൂതുന്നിവർ

അസമത്വത്തിന് ബീജം നിറച്ചിവർ
മതിലുകൾ പണിയുന്നു മനസ്സുകളിൽ
മതി ഭ്രമമാർന്ന രാജ്യ ദ്രോഹികളിവർ
മതിയിനി വേണ്ടിനി വെറുക്കുകയകറ്റുക

മാറണം മാറ്റണം മരണത്തെ മറികടന്നിവർ 
ആസുരലോകത്തെ സ്വപ്നംകണ്ടിവരുടെ
കോപ്രായങ്ങൾക്കു കുഴലൂതി മാനമില്ലാതെ
കോമരങ്ങൾ കൂട്ടുനിന്നു പുറം ചൊറിയുന്നു ..

ഉണ്ടുറങ്ങി കഴിയാതെ ഉണരുക 
സൂര്യനു പോലും വിളക്ക് തെളിയിച്ചു 
ലോകത്തിനു സുഖം പകരാൻ മന്ത്രം ചൊല്ലി
മാനവ വിശ്വ പൗരരെ എഴുന്നേൽക്കുക.

കനവൊക്കെ നിനവായി മാറുമിനി
വെടിയുക അസൂയ കുശുമ്പുകൾ
ആസേതു ഹിമാലയമേ എഴുന്നേൽക്കുക ...
"ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത"

ജീ ആർ കവിയൂർ
17.07.2020.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “