എൻ വിശ്വാസമേ....!!
എൻ വിശ്വാസമേ...!!
വിടരുവാൻ കൊതിക്കുന്ന
പൂമൊട്ടിന്റെ മനസ്സാണ്
ചിറകുവിരിച്ചു വർണ്ണ ശലഭമായ്
ചിക്കെന്നു പറക്കാനാണ് ഏറെ ഇഷ്ടം
മൃദുലമാം അധര ദളങ്ങളിലാകെ
ചുംബന പുഷ്പ പരാഗരേണുക്കളാൽ
ചിത്രം വരച്ചു പ്രകൃതിയുടെ
മോഹവലയത്തിലമരാൻ കൊതിച്ച്
വിരഹ ദുഃഖങ്ങളെ മനസ്സിൻ
താഴ്‌വാരങ്ങളിലിട്ടു അമ്മാനമാടി
ഗസൽ വഴികളിലൂടെ സിത്താറിനെ
പുൽകിയുണർത്തിയ ലഹരാനുഭൂതിയിൽ
എന്നെ മറന്നു നിന്നിലേക്ക് അണയാൻ
എന്തൊരു അഭിനിവേശമാണെന്നോ
എന്നെ വിട്ട് അകലെ നീയെൻ
ആശ്വാസ വിശ്വാസമാമെൻ കവിതേ...!!
ജി ആർ കവിയൂർ
07.07.2020
Comments