പ്രണയാക്ഷര നോവ് (ഗസൽ )
പ്രണയാക്ഷര നോവ് (ഗസൽ )
നിലാ കുളിരുമായി വന്ന കാറ്റിൽ
രാമുല്ല മണം പടരുമ്പോളറിയാതെ
മിഴിനീരിൽ ചാലിച്ച വിരഹ നോവിനെ
മൊഴി ഉണർത്തി പാടുന്ന ഗസൽ രാവ്
മണൽ കവർന്നു പതഞ്ഞു പൊന്തിയകന്ന
ആഴിയുടെ അലമുറകൾ കാതോർത്തു
തൂലികയുടെ നിണം വാർന്നൊഴുകിയ
നീല മഷിയുടെ നനവേറ്റു വിരിഞ്ഞയക്ഷര പ്പൂക്കൾ
വലിച്ചെറിഞ്ഞ ദുഃഖങ്ങളുടെ
ചതഞ്ഞു വീണയക്ഷരങ്ങളൊക്കെ
ചുരുട്ടിയെറിഞ്ഞ വരികളുടെ
ചിതറി കിടക്കും കടലാസിലെഴുതിയ പ്രണയമേ ....
ജി ആർ കവിയൂർ
15.07.2020
Comments