മനസ്സിൻ താഴ്വാരങ്ങളിൽ (ഗാനം)
മനസ്സിൻതാഴ് വാരങ്ങളിൽ രാക്കുളിരിൽ നിലാച്ചന്തവുമായ് നിഴലായ് ചാരെ നീ വന്നു (മനസ്സിൻ) മൃദുലവികാരങ്ങളുടെ മോഹവലയങ്ങൾ ചുറ്റും പ്രണയവല്ലരികൾ പൂക്കുന്ന നിനക്കായ് പാടുമെൻ ആത്മവിപഞ്ചികയിൽ രാഗമേത് താളമേത് (മനസ്സിൻ) അറിയുന്നു ഞാനറിയുന്നു ജീവൻ്റെ തുടിപ്പാർന്ന ഹൃദയഗീതമല്ലോ! (മനസ്സിൻ) ജീ ആർ കവിയൂർ 31 03 2024